Image

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം

Published on 16 September, 2018
ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. സെന്‍ട്രല്‍ പാനലിലെ നാല് സീറ്റുകളിലും ഇടതുസഖ്യമാണ് വിജയിച്ചത്. എന്‍ സായി ബാലാജിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സരിക ചൗധരി വൈസ് പ്രസിഡന്റായും, ഐജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും അമുത ജയദീപ് ജോയിന്റ സെക്രട്ടറിയുമായും തെരഞ്ഞെക്കപ്പെട്ടു. എന്‍ സായി ബാലാജി 1179 വോട്ടുകള്‍ക്കാണ് എബിവിപി നേതാവായ ലളിത് പാണ്ഡെയെ തോല്‍പ്പിച്ചത്. 2692 വോട്ടുകള്‍ക്കാണ് സരിക ചൗധരി വിജയിച്ചത്.

എബിവിപിക്ക് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്‍, സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്നീ സംഘടകള്‍ ഒരുമിച്ചാണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിച്ചത്. ഇടതുസഖ്യത്തിന് പുറമെ എബിവിപി, എന്‍എസ്‌യുഐ, ബിഎപിഎസ്‌എ എന്നീ സംഘടകളും മത്സര രംഗത്ത് ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ങ്ങളെ തുടര്‍ന്ന് 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു. എബിവിപിയുടെ ഏജന്റ് ഇല്ലാതെയാണ് വോട്ടല്‍ ആരംഭിച്ചത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക