ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തില്‍ പി സി ജോര്‍ജ്ജ് എംഎല് എക്കെതിരായ പരാതി, നിയമസഭാ എത്തിക്സ് കമ്മറ്റി ഇന്ന് പരിഗണിക്കും.
വനിതാ കമ്മീഷന് നല്കിയ പരാതിയാണ് സ്പീക്കര്‍ നിയമസഭാ എത്തിക്സ് കമ്മറ്റിക്ക് വിട്ടത്.എ പ്രദീപ്കുമാര്‍ അധ്യക്ഷനായ സമിതിയില്‍ പി സി ജോര്‍ജ്ജും അംഗമാണ്.
ഏതെങ്കിലും അംഗത്തിനെതിരായ പരാതി ആ അംഗം ഉള്‍പ്പെട്ട സമിതി പരിഗണിക്കുമ്ബോള്‍ പ്രസ്തുത അംഗം വിട്ടു നില്‍ക്കുകയാണ് പതിവ്. എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമസഭാ ചരിത്രത്തില്‍ ആദ്യമായി ശാസന ഏറ്റുവാങ്ങിയതും പി സി ജോര്‍ജ്ജ് തന്നെയാണ്.
ഗൗരിയമ്മക്കെതിരായി മോശം പരാമര്‍ശം നടത്തിയതിന് 2015 ജൂലൈയിലാണ് ജോര്‍ജ്ജിനെ സമിതിയുടെ ശുപാര്‍ശ പ്രകാരം സ്പീക്കര്‍ ശാസിച്ചത്.