മുംബൈ: പ്രധാനമന്ത്രിയെ ഛത്രപതി ശിവജിയോടുപമിച്ച ഉത്തര്‍പ്രദേശ്
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്
ശിവസേന. ശിവജി ഒരിക്കലും കലാപത്തിന്റെ രാഷ്ട്രീയം നടപ്പില്‍
വരുത്തിയിരുന്നില്ലെന്നു പറഞ്ഞാണ് ശിവസേനയുടെ വിമര്‍ശനം.
'ഛത്രപതി ശിവജിയും
മുസല്‍മാനും' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കവേയായിരുന്നു
മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന. ബി.ജെ.പി ഇപ്പോള്‍
സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പാടേ വിരുദ്ധമായിരുന്നു യഥാര്‍ത്ഥത്തില്‍
ശിവജിയെന്ന് റൗട്ട് പറയുന്നു.
'ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ
പ്രധാനമന്ത്രിയെ ശിവജി മഹാരാജുമായി താരതമ്യപ്പെടുത്തി സംസാരിക്കുകയുണ്ടായി.
എന്നാല്‍, ഛത്രപതി ശിവജി ഒരിക്കലും കലാപങ്ങളുടെ രാഷ്ട്രീയം നടപ്പില്‍
വരുത്തിയിരുന്നില്ലെന്ന്അദ്ദേഹം മറക്കുകയാണ്' റൗട്ട് പറഞ്ഞു.