ബാലഭാസ്കറിന്റെ ഭാര്യ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ലക്ഷ്മിക്ക് ബോധം തെളിഞ്ഞെന്നും വെന്റിലേറ്ററില്‍ നിന്നു ഉടന്‍ മാറ്റുമെന്നും സ്റ്റീഫന്‍ ദേവസ്സി
Published on 06 October, 2018
അന്തരിച്ച വയലിനിസ്റ്റ്
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ബോധം തെളിഞ്ഞെന്നു ഡോക്ടര്‍ അറിയിച്ചതായി
അദ്ദേഹത്തിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിക്ക് ബോധം
തെളിഞ്ഞെങ്കിലും ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷ്മിക്ക് എല്ലാ
കാര്യങ്ങളും മനസിലാക്കാനും കേള്‍ക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍
ബാലഭാസ്കറിന്റെയും മകളുടെയും മരണം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല.
തിങ്കളാഴ്ചയോടെ അവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നാണു പ്രതീക്ഷയെന്നും
സ്റ്റീഫന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
ഇന്നലെ വൈകിട്ട്
ലക്ഷ്മിയുടെ ആരോഗ്യനിലയുടെ കാര്യം താനും ഡോ. സുരേഷും തമ്മില്‍ സംസാരിച്ചിരുന്നു.
ലക്ഷ്മിക്ക് ബോധം തെളിഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. ഇപ്പോള്‍ ചുറ്റും നടക്കുന്ന
കാര്യങ്ങള്‍ എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. മരുന്നുകളോട് ശരീരം
പോസറ്റീവായി പ്രതികരിക്കുന്നുണ്ട്. പക്ഷേ, സംസാരിക്കാന്‍
സാധിക്കുന്നില്ല.
ഇപ്പോഴും ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെയാണുള്ളത്. ഇതു
വരെ ബാലഭാസ്കറും മകളും മരിച്ച കാര്യം ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഈ വിവരം
എങ്ങിനെ ലക്ഷ്മിയെ അറിയിക്കും എന്നതിനെ സംബന്ധിച്ച് ഇപ്പോഴും ബന്ധുക്കള്‍ക്ക്
ആശങ്കയുണ്ട്.
തിങ്കളാഴ്ചയാകുമ്പോഴേക്കും ലക്ഷ്മിയെ വെന്റിലേറ്ററില്‍
നിന്നും ഐസിയുവിലേക്കോ റൂമിലേക്കോ മാറ്റാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ലക്ഷ്മി
ഉറപ്പായും തിരിച്ചുവരും എന്നാണു ഡോക്ടര്‍ പറയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല