തിരുവനന്തപുരം: ശബരിമലയില്‍
സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ശിവസേന. അടുത്ത
ആഴ്ച നട തുറക്കുമ്പോള്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍
ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആത്മഹത്യ ചെയ്യുമെന്നാണ്
ശിവസേന പറഞ്ഞത്.
ശബരിമല നട തുറക്കുന്ന ഈ 17, 18 തീയതികളില്‍ ശിവസേന
പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികള്‍
മലകയാറാന് എത്തിയാല്‍ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു.
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി
ദേശായിയെ മല കയറാന്‍ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.