Image

രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ഇടപാടു നടത്തുന്നവര്‍ക്ക്‌ പാന്‍കാര്‍ഡ്‌ നിര്‍ബന്ധം

Published on 23 November, 2018
രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ഇടപാടു നടത്തുന്നവര്‍ക്ക്‌ പാന്‍കാര്‍ഡ്‌ നിര്‍ബന്ധം
പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക്‌ പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനൊരുങ്ങി ന്യൂഡല്‍ഹി. ഡിസംബര്‍ അഞ്ചുമുതല്‍ ഇത്‌ എല്ലാവര്‍ക്കും ബാധകമാണെന്ന്‌ ആദായ നികുതി വകുപ്പ്‌ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

നികുതി ഒഴിവാക്കുന്നത്‌ തടയുകയാണ്‌ പുതിയ തീരുമാനത്തിനൂടെ ലക്ഷ്യമിടുന്നത്‌. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം അടുത്തവര്‍ഷം മെയ്‌ 31നകം പാന്‍കാര്‍ഡിന്‌ അപേക്ഷിച്ചിരിക്കണമെന്ന്‌ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പാന്‍ കാര്‍ഡിന്‌ അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര്‌ നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. അച്ഛന്‍ മരിച്ചവരോ, വിവാഹമോചനം നേടിയവരോ ആണെങ്കില്‍ അപേക്ഷാഫോമില്‍ പേര്‌ നല്‍കേണ്ടതില്ല. പുതിയ നടപടി പ്രകാരം കമ്പനികളുടെ മാനേജിങ്‌ ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്‌ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ്‌ ജീവനക്കാരന്‍ എന്നിവര്‍ക്കെല്ലാം പാന്‍കാര്‍ഡ്‌ നിര്‍ബന്ധമായി വരും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക