Image

'വയല്‍ക്കിളി'കള്‍ക്ക്‌ ബി.ജെ.പി നല്‍കിയ വാക്ക്‌ പാഴായി; ബൈപാസ്‌ കീഴാറ്റൂര്‍ വയലിലൂടെ തന്നെ

Published on 27 November, 2018
 'വയല്‍ക്കിളി'കള്‍ക്ക്‌ ബി.ജെ.പി  നല്‍കിയ വാക്ക്‌ പാഴായി; ബൈപാസ്‌ കീഴാറ്റൂര്‍ വയലിലൂടെ തന്നെ
കീഴാറ്റൂരില്‍ ദേശീയപാത ബൈപാസ്‌ അലൈന്‍മെന്റ്‌ കേന്ദ്രസര്‍ക്കാര്‍ മാറ്റിയില്ല. ബൈപാസ്‌ കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന്‌ വ്യക്തമാക്കി കൊണ്ടുള്ള പദ്ധതിയുടെ അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ദേശീയപാത വിജ്ഞാപനത്തിന്‌ ബദല്‍ സംവിധാനം കൊണ്ടു വരുമെന്ന ബിജെപി നേതാക്കളുടെ വാക്കാണ്‌ ഇതോടെ പാഴായത്‌. അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചതോടൊപ്പം ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകാനുള്ള തിയതിയും പ്രഖ്യാപിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസ്‌ നിര്‍മ്മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മയായ വയല്‍ക്കിളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വയല്‍ക്കിളി സമരസമിതി നേതാവ്‌ സുരേഷ്‌ കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സമരവും നടത്തിയിരുന്നു. പിന്നീട്‌ ഇവര്‍ക്ക്‌ ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എത്തിയ ബിജെപി ബൈപ്പാസ്‌ വിജ്ഞാപനത്തിന്‌ ബദല്‍ സംവിധാനം കൊണ്ടുവരുമെന്ന്‌ വയല്‍ക്കിളികള്‍ക്ക്‌ ഉറപ്പു നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ബിജെപി നേതാക്കളുമായും വയല്‍ക്കിളികളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇത്‌ വലിയ വിവാദത്തിനും വഴിവെച്ചിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിച്ച ബിജെപിയുടെ നീക്കമാണ്‌ ഇപ്പോള്‍ പാഴായിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക