Image

തെലങ്കാനയില്‍ ഇടതുപക്ഷം വട്ടപ്പൂജ്യം, ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ എംഎല്‍എ ചന്ദര്‍പട്ടേല്‍ കൂറുമാറി

Published on 13 December, 2018
 തെലങ്കാനയില്‍ ഇടതുപക്ഷം വട്ടപ്പൂജ്യം, ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ എംഎല്‍എ ചന്ദര്‍പട്ടേല്‍ കൂറുമാറി

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ എംഎല്‍എമാരുടെ കൂറുമാറ്റത്തിനും തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ എംഎല്‍എമാരുടെ കൂറുമാറ്റത്തിനും തുടക്കമായി. തെലങ്കാനയിലെ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ഏക എംഎല്‍എയായ കെ ചന്ദര്‍പട്ടേലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ കുറുമാറിയത്.


ഫോര്‍വേര്‍ഡ് ബ്ലോക്ക് വിട്ട ചന്ദര്‍പട്ടേല്‍ ടിആര്‍എസിലേക്കാണ് ചേക്കേറിയത്. രാമഗുണ്ഡം മണ്ഡലത്തില്‍ നിന്ന് ടിആര്‍എസ് സ്ഥാനാര്‍ത്ഥി എസ് സത്യനാരായണനെ 26000 വോട്ടിനാണ് ചന്ദര്‍പട്ടേല്‍ തോല്‍പ്പിച്ചത്. വിജയം കരസ്ഥമാക്കിയ ഉടന്‍ തന്നെ അദ്ദേഹം ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടി രാമറാവുവിനെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിക്കുകയായിരുന്നു.

2014 ല്‍ ടിആര്‍എസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ചന്ദര്‍പട്ടേല്‍ ഫോര്‍വേഡ് ബ്ലോക്കില്‍ ചേരുകയായിരുന്നു. അന്ന് സത്യനാരായണയോട് 2200 വോട്ടിന് പരാജയപ്പെട്ടെങ്കിലും ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയം കരസ്ഥമാക്കുകയായിരുന്നു.

അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വിജയിച്ച ഏക ഇടത് എംഎല്‍എയായിരുന്നു ചന്ദര്‍പട്ടേല്‍. ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ നിന്ന് കൂറുമാറി ചന്ദര്‍പട്ടേല്‍ ടിആര്‍എസിലേക്ക് പോയതോടെ തെലങ്കാന നിയമസഭയില്‍ ഇടത്പക്ഷ പാര്‍ട്ടികളുടെ പ്രാതിനിധ്യം വട്ടപൂജ്യമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക