Image

മോദി വീട്ടുവേലക്കാരിയുടെ മകനായിരിക്കാം, എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ലെന്ന് സുരേന്ദ്രന്‍

Published on 14 December, 2018
മോദി വീട്ടുവേലക്കാരിയുടെ മകനായിരിക്കാം, എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ലെന്ന് സുരേന്ദ്രന്‍

 ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ച വന്നിട്ടില്ലെന്ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അദ്ധ്യക്ഷന്‍ സോണിയ ഗാന്ധിയെയും പരിഹസിച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയില്‍ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ലല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാല്‍ പറഞ്ഞതാ ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റാഫേല്‍ കരാറില്‍ തീരുമാനമെടുത്തതില്‍ കേന്ദ്രത്തിന് എന്തെങ്കിലും വീഴ്‌ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക