Image

ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി ടി എന്‍ പ്രതാപന്‍, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രതാപന്‍

Published on 17 December, 2018
ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി ടി എന്‍ പ്രതാപന്‍, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന്  പ്രതാപന്‍

ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ടി എന്‍ പ്രതാപന്‍. ഡിസിസി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതാപന്‍ രാജി സന്നദ്ധത കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്.അതേസമയം രാജി സ്വീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിനൊപ്പം കേന്ദ്ര നേതൃത്വത്തിനും പ്രതാപന്‍ രാജിക്കത്ത് അയച്ചുവെന്നാണ് സൂചന.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ അഞ്ചിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതില്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് പ്രതാപിനെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

വി സി സുധീരന്റെ നോമിനായായാണ് പ്രതാപന്‍ ഡിസിസി തലപ്പത്തേക്ക് എത്തുന്നത്. പ്രതാപന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി നേരത്തെ വിലയിരുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക