Image

1027 കോടി രൂപയുമായി ബി.ജെ.പി വീണ്ടും വരുമാനത്തില്‍ ഒന്നാമത്‌

Published on 18 December, 2018
 1027 കോടി രൂപയുമായി ബി.ജെ.പി വീണ്ടും വരുമാനത്തില്‍ ഒന്നാമത്‌

അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസ്‌ പുറത്ത്‌ വിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്‌,  1027 കോടി രൂപയുമായി ബി.ജെ.പി  ഏറ്റവും അധികം വരുമാനമുള്ള പാര്‍ട്ടിയായി തുടരുന്നു.  1,027.339 കോടി രുപയാണ്‌ 2017-18 ല്‍ പാര്‍ട്ടിയ്‌ക്ക്‌ ലഭിച്ച ആകെ വരുമാനം.

കോണ്‍ഗ്രസിന്റെ വരുമാനമോ, ചെലവോ സംബന്ധിച്ച ഓഡിറ്റ്‌ ചെയ്‌ത കണക്ക്‌ ഇതുവരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സമര്‍പ്പിച്ചിട്ടില്ല. കണക്ക്‌ സമര്‍പ്പിച്ച പാര്‍ട്ടികളില്‍ രണ്ടാംസ്ഥാനം സി.പി.എമ്മിനാണ്‌ 104.87 കോടി. മായാവധി അധ്യക്ഷയായ ബി എസ്‌ പിയ്‌ക്ക്‌ 51.69 കോടി രൂപയാണ്‌ വരുമാനമാണുള്ളത്‌.

വരുമാനത്തെ പോലെ തന്നെ ചെലവിന്റെ കാര്യത്തിലും ബിജെപി യാണ്‌ മുന്നില്‍. 758.47 കോടിയാണ്‌ ഇക്കാലയളവില്‍ ചെലവായി പാര്‍ട്ടി കണക്കാക്കിയിരിക്കുന്നത്‌. എന്‍സിപിയുടെ ആകെ വരുമാനം 8.15 കോടിയും ടി എം സിയുടേത്‌ 5.16 കോടിയുമാണ്‌.സി പി ഐ യുടേത്‌ 1.55 കോടിയാണ്‌. 2016-17 വര്‍ഷം കോണ്‍ഗ്രസ്‌ 225 കോടിയാണ്‌ വരുമാനമായി നേടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക