Image

ഫെരന്‌ ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ നീക്കി

Published on 19 December, 2018
ഫെരന്‌ ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ നീക്കി


ശ്രീനഗര്‍: പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന്‌ പരമ്‌ബരാഗത വസ്‌ത്രമായ ഫെരന്‌ (തണുപ്പ്‌ കാലത്ത്‌ ധരിക്കുന്ന നീളംകൂടിയ വസ്‌ത്രം) ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ നീക്കി. വിദ്യാഭ്യാസ വകുപ്പാണ്‌ ഓഫീസുകളില്‍ ഫെരന്‍ നിരോധിച്ച്‌ ഉത്തരവിറക്കിയത്‌.

നാഷണല്‍ കോണ്‍ഫറന്‍സ്‌ വൈസ്‌ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ്‌ ഇതിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്‌. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഇതേത്തുടര്‍ന്ന്‌ നിരവധിയാളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‌ പിന്തുണയുമായെത്തി.

ലാന്‍ഗേറ്റിലെ സോണല്‍ വിദ്യാഭ്യാസ ഓഫീസറാണ്‌ ഓഫീസുകളില്‍ ഫെരനും സാദാ ചെരിപ്പും പ്ലാസ്റ്റിക്‌ ഷൂവും നിരോധിച്ച്‌ ഉത്തരവിറക്കിയത്‌. താനും പിതാവും ഫെരന്‍ ധരിച്ച്‌ പല പൊതുപരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും ഇനിയും ധരിക്കുമെന്നുമാണ്‌ ഒമര്‍ അബ്ദുള്ള ട്വീറ്റ്‌ ചെയ്‌തത്‌.

എന്തിനാണ്‌ ഇത്‌ നിരോധിക്കുന്നത്‌ എന്ന്‌ മനസിലാകുന്നില്ലെന്നും തണുപ്പ്‌ കാലത്ത്‌ ശരീരം ചൂടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ഫെരന്‍ ധരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക