Image

മുതിര്‍ന്ന നേതാവ്‌ രാഹുലിന്‍റെ കാല്‌ വണങ്ങിയ വിവാദ ചിത്രം വ്യാജമെന്ന്‌ റിപ്പോര്‍ട്ടുകള്‍

Published on 20 December, 2018
 മുതിര്‍ന്ന നേതാവ്‌ രാഹുലിന്‍റെ കാല്‌ വണങ്ങിയ വിവാദ ചിത്രം വ്യാജമെന്ന്‌ റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിനെക്കൊണ്ട്‌ സത്യപ്രതിജ്ജ ചടങ്ങില്‍ രാഹുല്‍ കാലുപിടിപ്പിച്ചെന്ന വിധം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജമെന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്‌ ഖഡില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലേറിയ ശേഷമുളള സത്യപ്രതിജ്ജ ചടങ്ങില്‍ വെച്ച്‌ 80 കാരനായ ടി എസ്‌ സിങ്‌ ഡിയോയെക്കൊണ്ട്‌ കാല്‌ തൊട്ട്‌ വന്ദിപ്പിക്കുന്ന ചിത്രമാണ്‌ വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നത്‌. എന്നാല്‍ ഇത്‌ തെറ്റാണെന്ന്‌ അറിയിച്ച്‌ അദ്ദേഹം തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

വേദിയില്‍ താന്‍ എല്ലാവരുടേയും കാല്‍തൊട്ട്‌ വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമീപമെത്തി വണങ്ങാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പിന്‍തിരിപ്പിച്ചെന്നുമാണ്‌ ടി എസ്‌ സിങ്‌ ഡിയോ വെളിപ്പെടുത്തിയത്‌.

`മന്‍മോഹന്‍സിങ്‌ ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്ന്‌ വലിയൊരു നൂല്‍ രാഹുലിന്റെ കാലിനടുത്തേക്ക്‌ തൂങ്ങി നിന്നിരുന്നു. അത്‌ നീക്കം ചെയ്യാന്‍ ഞാന്‍ കുനിഞ്ഞിരുന്നു. ചിലപ്പോള്‍ ഈ ചിത്രമാവാം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിക്കുന്നത്‌'- മന്ത്രി പറഞ്ഞു.

`ഇന്ത്യ എഗെയ്‌ന്‍സ്റ്റ്‌ പെസ്റ്റിറ്റിയൂഡ്‌' എന്ന ഫേസ്‌ബുക്ക്‌ പേജ്‌ വഴിയാണ്‌ ചിത്രം വ്യാപകമായി പ്രചരിച്ചതെന്നാണ്‌ ഇന്ത്യടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

'48 കാരനായ മുതിര്‍ന്ന നേതാവ്‌ 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത്‌ പപ്പു ജി വലിയവനാണ്‌ ' എന്ന തലക്കെട്ടിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക