മനിതി കൂട്ടയ്മയുടെ നേതൃത്വത്തില്‍ ശബരിമല കയറുന്നതിനായി വനിതകളുടെ സംഘം നാളെ കോട്ടയെത്തെത്തും. അവിടെനിന്നും പമ്ബവഴി സബരിമലയിലെത്താണ് വനിതകള്‍ തയ്യാറെടുക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തില്‍ 15 പേര് 50 വയസിന് താഴെയുള്ളവരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്ബത്തൂര്‍ ഓഡീഷ, മധ്യപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള വനിതകളാണ് ചെറു സംഘങ്ങളായി യാത്ര തിരിച്ച് കോട്ടയത്തുനിന്നും ഒരുമിച്ച് മലകയറാന്‍ തയ്യാറെടുക്കുന്നത്. മല കയറുന്നതിനായി എല്ലാ യുവതികളും വ്രതത്തിലാണ്. ചിലര്‍ നേരത്തെ മാലയിട്ടിട്ടുണ്ട്. ചിലര്‍ പമ്ബയില്‍നിന്നും മാലയിടും.
ശബരിമല ദര്‍ശനം നടത്താന്‍ നേരത്തെ തന്ന യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സംഘത്തിന് സുരക്ഷ നല്‍കാം എന്ന് പൊലീസ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും എപ്പോള്‍ ശബരിമല കയറണം എന്ന കാര്യത്തില്‍ യുവതികള്‍ തീരുമാനമെടുക്കുക. അതേ സമയം ചെന്നൈയില്‍നിന്നും പുറപ്പെടുന്ന സംഘങ്ങളെ, സെന്‍ട്രല്‍, എഗ്മോര്‍ സ്റ്റേഷനുകളില്‍ പ്രതിഷേധക്കാര്‍ തടഞ്ഞേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.