Image

ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ്‌' മോദിയുടെ ധൂര്‍ത്തിനെയും വിമര്‍ശിച്ച്‌ ദി ടെലിഗ്രാഫ്‌

Published on 29 December, 2018
ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ്‌' മോദിയുടെ ധൂര്‍ത്തിനെയും  വിമര്‍ശിച്ച്‌ ദി ടെലിഗ്രാഫ്‌
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധൂര്‍ത്തിനേയും പ്രോപ്പഗണ്ട രാഷ്ട്രീയത്തേയും രൂക്ഷമായി വിമര്‍ശിച്ച ദി ടെലിഗ്രാഫ്‌ പത്രം. 'മീറ്റ്‌ ദ ആക്‌സിഡന്റ്‌ ടൂറിസ്റ്റ്‌' എന്ന തലക്കെട്ടിലൂടെയാണ്‌ ടെലിഗ്രാഫ്‌ മോദിയെ വിമര്‍ശിക്കുന്നത്‌.

മോദിയുടെ വിദേശ യാത്രയുടെ ചിലവു സംബന്ധിച്ച വാര്‍ത്തയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ദ ആക്‌സിഡന്റല്‍ െ്രെപംമിനിസ്റ്റര്‍ എന്ന പുസ്‌തകത്തിന്‌ ബി.ജെ.പി നല്‍കുന്ന പ്രചരണത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്‌ 'മീറ്റ്‌ ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ്‌ എന്ന തലക്കെട്ടില്‍ ടെലിഗ്രാഫ്‌ നല്‍കിയത്‌.

2021 കോടിയാണ്‌ പ്രധാനമന്ത്രി വിദേശയാത്രകള്‍ക്ക്‌ ചിലവഴിച്ചതെന്ന കണക്കുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിനെ സൂചിപ്പിക്കുന്നു തലക്കെട്ടിലെ ടൂറിസ്റ്റ്‌ എന്ന വാക്ക്‌.

അനുപം ഖേര്‍ നായകനായ ദ ആക്‌സിഡന്റല്‍ െ്രെപംമിനിസ്റ്റര്‍ എന്ന സിനിമയുടെ ടീസര്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ ഷെയര്‍ ചെയ്‌തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്‌ മോദിയെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിക്ക്‌ പബ്ലിസിറ്റി നല്‍കുന്നയാള്‍ എന്നാണ്‌ ടെലിഗ്രാഫ്‌ വിശേഷിപ്പിച്ചത്‌.

നേരത്തെയും ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ 'ഠഒഋ ചഅടഒഡച' എന്ന തലക്കെട്ടു നല്‍കിയാണ്‌ ടെലിഗ്രാഫ്‌ വിമര്‍ശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക