Image

ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുകയാണ്‌ സര്‍ക്കാര്‍ നിലപാടെന്ന്‌ കടകംപള്ളി

Published on 29 December, 2018
ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുകയാണ്‌ സര്‍ക്കാര്‍ നിലപാടെന്ന്‌ കടകംപള്ളി

കേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുകയാണ്‌ സര്‍ക്കാര്‍ നിലപാടെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താത്‌പര്യത്തിനാണ്‌ മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. ശബരിമലയിലെ മകരവിളക്ക്‌ സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ സ്ഥാപനമെന്ന നിലയിലും ഭരണഘടനയില്‍ തൊട്ട്‌ അധികാരമേറ്റെടുത്ത സര്‍ക്കാര്‍ എന്ന നിലയിലുമാണ്‌ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞത്‌. അതേസമയം സര്‍ക്കാരിന്റെ പ്രധാന പരിഗണന, ഏതു ക്ഷേത്രത്തിലായാലും ആരാധനയ്‌ക്ക്‌ എത്തിച്ചേരുന്ന ഭക്തലക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണം തന്നെയാണെന്ന്‌ മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഇന്നലെ കടകംപള്ളിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രന്‍പിള്ള രംഗത്ത്‌ വന്നിരുന്നു. ദേവസ്വം മന്ത്രി പറയുന്നത്‌ വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന്‌ ചന്ദ്രന്‍പിള്ള പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു ചന്ദ്രന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്‌.

ആക്ടിവിസ്റ്റുകള്‍ക്കൊന്നും ശബരിമലയില്‍ പോകാന്‍ പാടില്ലെന്ന്‌ പറയുന്നതില്‍ കാര്യമെന്തുണ്ടെന്ന്‌ ചന്ദ്രന്‍പിള്ള ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക