Image

കണ്‍വന്‍ഷന്‍ റാഫിള്‍ സമ്മാനം ബിഎംഡബ്‌ള്യൂ; ജോയ് ആലുക്കാസ് മെഗാ സ്‌പോണ്‍സര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 January, 2019
കണ്‍വന്‍ഷന്‍ റാഫിള്‍ സമ്മാനം  ബിഎംഡബ്‌ള്യൂ;  ജോയ് ആലുക്കാസ് മെഗാ സ്‌പോണ്‍സര്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന്   മുതല്‍ നാല് വരെ നടക്കുന്ന  നടക്കുന്ന ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വന്‍ഷന്റെ പ്രത്യേക റാഫിളിന്റെ ഉദ്ഘാടനം ഹൂസ്റ്റണില്‍ നടന്നു.  

കണ്‍വന്‍ഷനു ആതിഥേയരാകുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍  രൂപതാ ചാന്‍സലര്‍ ജോണിക്കുട്ടി പുലിശ്ശേരി ആദ്യ റാഫിള്‍ ഹൂസ്റ്റണ്‍  ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ  ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനു  നല്‍കി  റാഫിളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.  തുടര്‍ന്ന് ഭാരവാഹികളും റാഫിള്‍ ടിക്കറ്റുകള്‍ സ്വീകരിച്ചു. 

ജോയ് ആലുക്കാസ് യുഎസ്എ യാണ്  റാഫിളിന്റെ മെഗാ സ്‌പോണ്‍സര്‍.  കണ്‍വന്‍ഷന്റെ സമാപന ദിനത്തില്‍ നടക്കുന്ന റാഫിള്‍ നറുക്കെടുപ്പില്‍  ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ബിഎംഡബ്‌ള്യൂ 3 സീരീസ് കാറാണ്. 

ചടങ്ങില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ്  കുടക്കച്ചിറ,  വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്‍, ഫൈനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ബിജൂ ജോര്‍ജ്  തുടങ്ങി നാഷണല്‍ നാഷണല്‍ എക്‌സിക്യട്ടീവ് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും നേതൃത്വം നല്‍കി. 


കണ്‍വന്‍ഷന്‍ റാഫിള്‍ സമ്മാനം  ബിഎംഡബ്‌ള്യൂ;  ജോയ് ആലുക്കാസ് മെഗാ സ്‌പോണ്‍സര്‍
കണ്‍വന്‍ഷന്‍ റാഫിള്‍ സമ്മാനം  ബിഎംഡബ്‌ള്യൂ;  ജോയ് ആലുക്കാസ് മെഗാ സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക