Image

മോദി സംസാരിച്ചത് മോദിയെക്കുറിച്ച്‌ മാത്രം, 15 ലക്ഷം രൂപയുടെ വാഗ്‌ദാനത്തെ കുറിച്ച്‌ മിണ്ടിയില്ല: വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്

Published on 02 January, 2019
മോദി സംസാരിച്ചത് മോദിയെക്കുറിച്ച്‌ മാത്രം, 15 ലക്ഷം രൂപയുടെ വാഗ്‌ദാനത്തെ കുറിച്ച്‌ മിണ്ടിയില്ല: വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്

പ്രധാനമന്ത്രി നരേന്ദ്രമോദി എ.എന്‍.ഐയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ മോദിയെക്കുറിച്ച്‌ മാത്രമാണ് സംസാരിച്ചതെന്നും 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്‌ദാനത്തെക്കുറിച്ചോ, 80 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചോ സംസാരിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സര്‍ജേവാല വ്യക്തമാക്കി.
'മോദി, മോദിയെക്കുറിച്ച്‌ മാത്രമാണ് സംസാരിച്ചത്. രാജ്യത്തെക്കുറിച്ചോ പാര്‍ട്ടിയേക്കുറിച്ചോ സംസാരിച്ചില്ല. ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്ന് പറഞ്ഞ 2 കോടി തൊഴിലവസരത്തെക്കുറിച്ച്‌ സംസാരിച്ചില്ലെന്നും രണ്‍ദീപ് സിംഗ് പറഞ്ഞു.

അയോദ്ധ്യ കേസില്‍ ഓര്‍ഡിനന്‍സ് കോടതി നടപടികള്‍ക്ക് ശേഷമായിരിക്കുമെന്ന് മോദി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ നടക്കുന്ന കേസ് നടപടികള്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം വൈകുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. വിഷയത്തിലെ തീരുമാനം വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം സുപ്രീം കോടതിയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ജനാധിപത്യ വിരുദ്ധ നിലപാടല്ല സ്വീകരിച്ചത്. ബി.ജെ.പിക്ക് ജനങ്ങളെ വിശ്വാസമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് ബി.ജെ.പിയെയും വിശ്വാസമുണ്ടെന്നും മോദി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക