Image

എയര്‍ ഇന്ത്യയില്‍ ശമ്പളം മുടങ്ങിയിട്ട്‌ രണ്ട്‌ മാസം

Published on 08 January, 2019
എയര്‍ ഇന്ത്യയില്‍ ശമ്പളം മുടങ്ങിയിട്ട്‌ രണ്ട്‌ മാസം
 
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസായ എയര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങി. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ്‌ ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്‌.

എല്ലാ മാസവും അവസാനത്തിലാണ്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാറുള്ളത്‌. എന്നാല്‍ ജനുവരിയില്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക്‌ ഡിസംബര്‍ മാസത്തിലെ ശമ്പളം ലഭിച്ചിട്ടില്ല.

സാമ്പത്തിക ഞെരുക്കമാണ്‌ ശമ്പളം മുടങ്ങുന്നതിന്‌ പിന്നിലെ കാരണമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേ സമയം ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന്‌ എയര്‍ ഇന്ത്യ വക്താവിനെ ഉദ്ദരിച്ച്‌ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക