Image

ഉപവാസ സമരത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് - ജേക്കബ്

Published on 10 January, 2019
ഉപവാസ സമരത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് - ജേക്കബ്

മതേതരത്വം തകര്‍ത്തുകൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടില്‍ പ്രതിക്ഷേധിച്ചും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ് ജേക്കബ് ഉപവാസ സമരം നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും അനൂപ് ജേക്കബ് എം.എല്‍.എയുമാണ് സമരം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപനയോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക