Image

അന്റാര്‍ട്ടിക്ക മഞ്ഞുമല ആറിരട്ടി വേഗത്തില്‍ ഉരുകുന്നു; തീരപ്രദേശങ്ങളെല്ലാം കടലെടുക്കുമെന്ന്‌ നാസ

Published on 17 January, 2019
അന്റാര്‍ട്ടിക്ക   മഞ്ഞുമല ആറിരട്ടി വേഗത്തില്‍ ഉരുകുന്നു;   തീരപ്രദേശങ്ങളെല്ലാം കടലെടുക്കുമെന്ന്‌ നാസ
അന്റാര്‍ട്ടിക്ക ആറിരട്ടി വേഗത്തില്‍ ഉരുകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്തുവിട്ട്‌ നാസ. ഇതിനാല്‍ ആഗോളതലത്തില്‍ കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്നാണ്‌ നാസയുടെ മുന്നറിയിപ്പ്‌.

40 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്റാര്‍ട്ടിക്ക ഉരുകിയതിനേക്കാള്‍ ആറിരട്ടിയാണ്‌ ഇപ്പോള്‍ ഉരുകുന്നത്‌. അന്റാര്‍ട്ടിക്കയിലെ മഞ്ഞ്‌ ഇത്തരത്തില്‍ ഉരുകുന്നത്‌ തുടരുന്നതിലൂടെ സമുദ്രനിരപ്പ്‌ ക്രമാതീതമായി ഉയരാന്‍ കാരണമാകുമെന്നും ഇത്‌ ലോകത്തില്‍ വലിയ വിപത്തിന്‌ കാരണമാകുമെന്നും ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും ഭൗമ ശാസ്‌ത്രജ്ഞനുമായ എറിക്‌ റിഗ്‌നോട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്‌ ഇതേ കുറിച്ച്‌ പഠനം നടത്തിയത്‌.

1979 മുതലുള്ള അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ ആകാശ ദൃശ്യങ്ങളും ഉപഗ്രഹദൃശ്യങ്ങളും പരിശോധിച്ചാണ്‌ ഇത്തരത്തിലൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. നാസയുടെ സാമ്പത്തിക സഹായത്തോടെ നടന്ന പഠനം പ്രൊസീഡിംഗ്‌സ്‌ ഓഫ്‌ ദി നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസിലാണ്‌ പ്രസിദ്ധീകരിച്ചത്‌.

അന്റാര്‍ട്ടിക്കയില്‍ ഇതു പോലെ മഞ്ഞ്‌ ഉരുകുന്ന സ്ഥിതി വരും കാലങ്ങളില്‍ തുടരുമെന്നാണ്‌ കരുതുന്നതെന്നും അങ്ങിനെ സംഭവിച്ചാല്‍ ആഗോളതലത്തില്‍ തീരപ്രദേശങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന്‌ പേരുടെ ജീവന്‌ ഭീഷണിയുണ്ടാകുമെന്നും എറിക്‌ റിഗ്‌നോട്ട്‌ വ്യക്തമാക്കുന്നു.

1979 നും 1990 നും ഇടയില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞ്‌ മലയില്‍ നിന്ന്‌ 3600 കോടി ടണ്‍ വീതം ഒരോ വര്‍ഷവും നഷ്ടമായിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 നും 2017നും ഇടയില്‍ മഞ്ഞുരുകലിന്റെ വേഗം ആറിരട്ടി വര്‍ധിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക