Image

പ്രധാനമന്ത്രി കൊച്ചിയില്‍

Published on 27 January, 2019
പ്രധാനമന്ത്രി കൊച്ചിയില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കൊച്ചിയിലെയും തൃശൂരിലെയും പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ്‌ പ്രധാനമന്ത്രി എത്തിയത്‌.

കൊച്ചി ഭാരത്‌ പെട്രോളിയം കോര്‍പറേഷന്റെ സംയോജിത റിഫൈനറി വികസന പദ്ധതി പ്രധാനമന്ത്രി നാടിന്‌ സമര്‍പ്പിക്കും.

അതുകഴിഞ്ഞ്‌ തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ കനത്ത സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌.

കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ്‌ മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തും. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

റിഫൈനറിക്കു സമീപം തയാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ്‌ റിഫൈനറി എക്‌സ്‌പാന്‍ഷന്‍ കോംപ്ലക്‌സ്‌ നാടിന്‌ സമര്‍പ്പിക്കും.

പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ്‌ പ്ലാന്റിന്റെ സ്‌റ്റോറേജ്‌ ഫെസിലിറ്റി ഉദ്‌ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുക്കും. 3.30 ന്‌ പ്രധാനമന്ത്രി ഹെലികോപ്‌ടര്‍ മാര്‍ഗം തൃശൂരിലേക്ക്‌ തിരിക്കും. കുട്ടനെല്ലൂരില്‍ ഇറങ്ങിയ ശേഷം റോഡ്‌ മാര്‍ഗം തേക്കിന്‍കാട്‌ മൈതാനിയിലെത്തും. 4.15ന്‌ യുവമോര്‍ച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ശേഷം 5.45 നു മടങ്ങും.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക