Image

പ്രതിരോധത്തിന്‌ മൂന്ന്‌ ലക്ഷം കോടി, സൈനികര്‍ക്ക്‌ ശമ്‌ബള പരിഷ്‌കരണം

Published on 01 February, 2019
 പ്രതിരോധത്തിന്‌ മൂന്ന്‌ ലക്ഷം കോടി, സൈനികര്‍ക്ക്‌ ശമ്‌ബള പരിഷ്‌കരണം
ന്യൂഡല്‍ഹി: 2019 പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം അവശേഷിക്കവെ ജനപ്രിയ ബഡ്‌ജറ്റുമായി മോദി സര്‍ക്കാര്‍.

കര്‍ഷകരെയും സാധാരണക്കാരെയും മുന്‍ നിര്‍ത്തി വന്‍ പദ്ധതികളാണ്‌ ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി പീയൂഷ്‌ ഗോയല്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്‌.

 ആദ്യമായാണ്‌ പ്രതിരോധ ബഡ്‌ജറ്റ്‌ മൂന്ന്‌ ലക്ഷം കോടി കവിയുന്നത്‌. കൂടാതെ വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതിക്ക്‌ 35,000 കോടി നല്‍കുകയും ചെയ്‌തു.

നമ്മുടെ സൈന്യം അന്തസ്സും അഭിമാനവുമാണ്‌. വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്‌ത്‌ കഴിഞ്ഞൂവെന്നും സൈന്യത്തില്‍ ശമ്‌ബള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബഡ്‌ജറ്റ്‌ പ്രസംഗത്തില്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക