Image

ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി; നിര്‍ണായക പ്രഖ്യാപനം

Published on 01 February, 2019
 ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി; നിര്‍ണായക പ്രഖ്യാപനം

ദില്ലി: പൊതു തിരഞ്ഞെടുപ്പിന് മുമ്ബുള്ള മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിര്‍ണായക പ്രഖ്യാപനം പുറത്ത്. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പ്രഖ്യാപനം. രാജ്യത്തെ മധ്യവര്‍ഗ്ഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒന്നായിരുന്നു ആദായ നികുതി സ്ലാബ് ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം.

നിലവില്‍ രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടിയിരുന്നില്ല. ഇതിപ്പോള്‍ ഒറ്റയടിക്ക് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ആദായനികുതി സ്ലാബില്‍ മാറ്റം ഉണ്ടാകും എന്നത് ഏവരും പ്രതീക്ഷിച്ച ഒരു ബജറ്റ് പ്രഖ്യാപനം ആയിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം എന്ന പരിധി ഏറെ കുറേ അപ്രതീക്ഷിതം ആയിരുന്നു.ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്ബ്, ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. ആദായനികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ആകും എന്ന വിവരം മനീഷ് തിവാരി തന്നെ പുറത്ത് വിട്ടിരുന്നു.

പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത് എന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ആദായ നികുതിയില്‍ ഇത്രയും വലിയ ഇളവ് പ്രഖ്യാപിച്ച തീരുമാനം.

ശമ്ബളക്കാരേയും പെന്‍ഷന്‍കാരേയും ചെറുകിട വരുമാനക്കാരേയും ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം ആണിത്. 80 സി പ്രകാരം നിലവില്‍ ഉള്ള ഇളവ് ഒന്നര ലക്ഷം തുടരുകയും ചെയ്യും. അപ്പോള്‍ ഫലത്തില്‍ ആറര ലക്ഷം രൂപ വരെ ഉള്ളവര്‍ ആദായ നികുതി അടക്കേണ്ടി വരില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക