Image

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല​യു​ണ്ടോ​യെ​ന്ന് നോ​ക്ക​ട്ടെ... വി​മ​ര്‍​ശി​ച്ച്‌ മോ​ദി

Published on 23 February, 2019
പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല​യു​ണ്ടോ​യെ​ന്ന് നോ​ക്ക​ട്ടെ... വി​മ​ര്‍​ശി​ച്ച്‌ മോ​ദി
ജയ്പൂര്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു. 

പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി.

അന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത് അദ്ദേഹം പറയുന്ന വാക്കുകളില്‍ ഉറച്ച്‌ നില്‍ക്കുമെന്നായിരുന്നു. പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് പരിശോധിക്കപ്പെടുന്ന സമയമാണിത്.പാക് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ പോരാട്ടം ഭീകരവാദത്തോടും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തികളോടുമാണ്. രാജ്യത്തിന്‍റെ പോരാട്ടം കാഷ്മീരിനു വേണ്ടിയാണ് അല്ലാതെ കാഷ്മിരിനോ കാഷ്മീരികള്‍ക്കോ എതിരായല്ലെന്നും അത് ജനങ്ങള്‍ മനസിലാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

പുല്‍വാമ ആക്രമണത്തിനു പിന്നാലെ വിവിധയിടങ്ങളില്‍ കാഷ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന അക്രമങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക