Image

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ; വനിതാസംവരണം നടപ്പാക്കുന്ന ആദ്യപാര്‍ട്ടിയാകാന്‍ ബിജു ജനതാദള്‍

Published on 10 March, 2019
സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ; വനിതാസംവരണം നടപ്പാക്കുന്ന ആദ്യപാര്‍ട്ടിയാകാന്‍ ബിജു ജനതാദള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം കല്‍പ്പിച്ച്‌ ഒഡീഷ മുഖ്യമന്ത്രി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. ഈ പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയപാര്‍ട്ടിയായി ബി ജെ ഡി മാറി.

ഞായറാഴ്ച കേന്ദ്രപാട ജില്ലയില്‍ വനിതാ സ്വയംസഹായസംഘങ്ങളുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുമ്ബോഴായിരുന്നു നവീന്റെ പ്രഖ്യാപനമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക