Image

ഇനി 'തൃണമൂല്‍' വേറെ 'കോണ്‍ഗ്രസ്' വേറെ!!

Published on 24 March, 2019
ഇനി 'തൃണമൂല്‍' വേറെ 'കോണ്‍ഗ്രസ്' വേറെ!!

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 'കോണ്‍ഗ്രസ്' എടുത്തു മാറ്റി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോഗോയില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി കൊണ്ടാണ് മമതയുടെ നടപടി. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'തൃണമൂല്‍' 'കോണ്‍ഗ്രസ്' ഔദ്യോഗികമായി വേര്‍പിരിയുന്നത്.

നീല ബാക്ഗ്രൗണ്ടില്‍ പച്ച നിറത്തില്‍ തൃണമൂല്‍ എന്ന് എഴുതിയിരിക്കുന്ന ലോഗോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇരട്ട പൂക്കളുള്ള ഈ ലോഗോയാണ് ഒരാഴ്ചയായി പാര്‍ട്ടി ഉപയോഗിക്കുന്നത്. മാറ്റത്തിനുള്ള സമയമായതിനാലാണ് ലോഗോ പരിഷ്കരിച്ചതെന്നായിരുന്നു പാര്‍ട്ടി നേതാവിന്‍റെ പ്രതികരണം.

പാര്‍ട്ടിയുടെ ബാനറുകള്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിന്നും 'കോണ്‍ഗ്രസ്' എന്ന വാക്ക് എടുത്തുമാറ്റിയിട്ടുണ്ട്.

എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക രേഖകളില്‍ പാര്‍ട്ടിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തന്നെയാകും.

മമത ബാനര്‍ജിയെ കൂടാതെ അഭിഷേക് ബാനര്‍ജി, ഡെറക് ഓബ്രിയന്‍ തുടങ്ങിയവരും പുതിയ ലോഗോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുണ്ട്.

1998ലാണ് ഭരണ കക്ഷിയായിരുന്ന സിപിഐ(എം)യോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച്‌ മമത തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക