Image

കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

Published on 07 April, 2019
 കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവര്‍ത്തകരുടെ മര്‍ദ്ദനം
ചെന്നൈ: കോണ്‍ഗ്രസ്‌ സമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തമിഴ്‌ നാട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കെ എസ്‌ അഴഗിരി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയതിനാണ്‌ ഫോട്ടോ ജേര്‍ണലിസ്റ്റുകളേയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചത്‌.

വിരുതനഗറിലെ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ്‌ സംഭവം വിവാദമായത്‌. രാഹുല്‍ ഗാന്ധിയിലേക്ക്‌ പോകുന്നത്‌ ഇങ്ങനെയാണോ എന്ന ചോദ്യവുമായി ബിജെപിയും രംഗത്തുവന്നു.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ പിടിച്ചു വാങ്ങുകയും നശിപ്പിക്കുകയും ചെയ്‌തു. കെ.എസ്‌ അഴഗിരി വിരുതനഗര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്‌. ഇതിന്റെ പ്രചരണാര്‍ത്ഥമാണ്‌ പൊതുസമ്മേളനം വിളിച്ചുകൂട്ടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക