ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം വീണ്ടും അനിശ്ചിതത്വത്തില്‍. ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആപ്പിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെയാണ് ഡല്‍ഹി സഖ്യം വീണ്ടും അനിശ്ചിതത്വത്തിലായത്. ശനിയാഴ്ച ഡിപിസിസി അധ്യക്ഷ ഷീല ദീക്ഷിത്, എഐസിസി ഭാരവാഹി പി.സി ചാക്കോ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് കോണ്‍ഗ്രസ് ആം ആദ്മിയുടെ ആവശ്യം തള്ളിയത്. പഞ്ചാബിലും, ഹരിയാനയിലും സഖ്യം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് ആപ്പിനെ അറിയിക്കുകയായിരുന്നു.രാഹുലായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് കഴിഞ്ഞ ദിവസം പി.സി.ചാക്കോ പറഞ്ഞിരുന്നു.