മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഉൗര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കുടക്-കേരള അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന വന മേഖലകളിലും, കുടക് അതിര്‍ത്തിയിലെ കാപ്പി തോട്ടങ്ങളിലും സ്‌ക്വാഡ് പരിശോധനള്‍ തുടരുകയാണ്.
തിരുനെല്ലി, പക്ഷിപാതാളം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന ബ്രഹ്മഗിരി മലനിരകളിലും സ്‌ക്വാഡ് പരിശോധന തുടരുന്നുണ്ട്. തോല്‍പെട്ടി, കുട്ടം അതിര്‍ത്തികളില്‍ സേന ക്യാംപ് ചെയ്തിട്ടുണ്ട്.അടുത്തിടെ തിരുനെല്ലിയില്‍ മാവോയിസ്റ്റ് സംഘം എത്തിയ സ്ഥലങ്ങളും പ്രത്യേക നീരിക്ഷണത്തിലാണ്. മടിക്കേരി എസ്.പി, ആന്റി നക്‌സല്‍ സ്‌ക്വാഡ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.