Image

എല്ലാവരോടും വോട്ട്‌ ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍സദാശിവം

Published on 23 April, 2019
എല്ലാവരോടും വോട്ട്‌ ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍സദാശിവം

തിരുവനന്തപുരം: എല്ലാവരോടും വോട്ട്‌ ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍ ജസ്റ്റിസ്‌.പി..സദാശിവം. ആരും വോട്ട്‌ ചെയ്യാന്‍ മടിച്ചു നില്‍ക്കരുതെന്നും,എല്ലാവരും വോട്ട്‌ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട്‌ ചെയ്‌ത ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹര്‍നഗര്‍ എല്‍പി സ്‌കൂളിലാണ്‌ അദ്ദേഹം വോട്ട്‌ ചെയ്‌തത്‌. ഭാര്യ സരസ്വതിയ്‌ക്കൊപ്പമാണ്‌ ഗവര്‍ണര്‍ വോട്ട്‌ ചെയ്യാന്‍ എത്തിയത്‌. പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഇന്ന്‌ 117 മണ്ഡലങ്ങളിലാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 18 കോടിയോളം വോട്ടര്‍മാരാണ്‌ ഇന്ന്‌ പോളിംഗ്‌ ബൂത്തിലെത്തുന്നത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക