Image

വയനാട്ടില്‍ 20 വര്‍ഷത്തെ മികച്ച പോളിംഗ്.... പോളിംഗ് ശതമാനം 50 കടന്നു, വന്‍ കുതിപ്പ്!!

Published on 23 April, 2019
വയനാട്ടില്‍ 20 വര്‍ഷത്തെ മികച്ച പോളിംഗ്.... പോളിംഗ് ശതമാനം 50 കടന്നു, വന്‍ കുതിപ്പ്!!

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ കനത്ത പോളിംഗ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയ കണക്കുകളാണ് ഇത്. വയനാട്ടില്‍ 53.10 വോട്ടാണ് രണ്ട് മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് മണ്ഡലത്തിലെ 24 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ കേടായെങ്കിലും അതിനെ മറികടന്നും മികച്ച പോളിംഗാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക കണക്ക് അനുസരിച്ച്‌ വയനാട് മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ ആറ് ലക്ഷത്തില്‍ അധികം വോട്ടര്‍മാര്‍ ഇതിനകം സമ്മതിദാനവാകശം വിനിയോഘിച്ചു കഴിഞ്ഞു.അതേസമയം പതിവിന് വിപരീതമായി വയനാട് ജില്ലയില്‍ തുടക്കം തൊട്ടേ നല്ല പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലും ഇതിനോടകം പോളിംഗ് ശതമാനം 50 ക ടന്നു.

കല്‍പ്പറ്റയിലും മാനന്തവാടിയിലും ഇത്തവണ ശക്തമായ പോളിംഗാണ് നടന്നത്. അതേസമയം നിലമ്ബൂരിലും വണ്ടൂരിലും പോളിംഗ് മെല്ലെയായത് യുഡിഎഫ് ക്യാമ്ബുകളെ അലോസരപ്പെടുത്തുന്നുണ്ട്. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുെട നീണ്ട ക്യൂവാണെന്നും പോളിംഗ് നടപടികള്‍ മന്ദഗതിയിലായതിനാലാണ് പ്രശ്‌നത്തിന് കാരണമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്.

അതേസമയം വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിംഗ് പല തവണ തടസ്സപ്പെട്ടതിനാല്‍ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യുപി സ്‌കൂളിലെ 73ാം നമ്ബര്‍ ബൂത്തില്‍ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. മോക് പോളിംഗിനിടെ യന്ത്രം തകരാറിലായപ്പോള്‍ പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ പോളിംഗ് നടപടികള്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിംഗ് യന്ത്രം വീണ്ടും കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും പോളിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ശേഷമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക