Image

ശ്രീലങ്കയിലെ സ്‌ഫോടനത്തിനിരയായ പള്ളിയിലേയ്ക്ക് ചാവേര്‍ പ്രവേശിക്കുന്ന വീഡിയോ പുറത്ത്

Published on 24 April, 2019
ശ്രീലങ്കയിലെ സ്‌ഫോടനത്തിനിരയായ പള്ളിയിലേയ്ക്ക് ചാവേര്‍ പ്രവേശിക്കുന്ന വീഡിയോ പുറത്ത്

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കകത്ത് സ്‌ഫോടനം നടത്തിയ ചാവേറിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ പള്ളിമുറ്റത്തേയ്ക്ക് വന്ന ചാവേര്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ പോകുന്നതും പിന്നീട് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി പള്ളിക്കകത്തേയ്ക്ക് പോകുന്നതു കാണാം. ഈ സമയത്ത് ഈ ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ നിരവധി വിശ്വാസികളെ പള്ളിക്കകത്തും പുറത്തും കാണാം.

സ്‌ഫോടനത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്.

അതേസമയം കൊളംബോയില്‍ നടന്ന സ്ഫോടന പരമ്ബരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ പ്രതിരോധ സേന തലവന്മാരെ നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഭീകരാക്രമണം തടയാന്‍ സേന മേധാവികള്‍ പരാജയപ്പെട്ടെന്ന് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക