Image

എറണാകുളത്ത് ഹൈബി ഈഡന് അമ്പതിനായിരം മുതല്‍ എന്‍പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് വിലയിരുത്തല്‍

Published on 26 April, 2019
എറണാകുളത്ത് ഹൈബി ഈഡന് അമ്പതിനായിരം മുതല്‍ എന്‍പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് വിലയിരുത്തല്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെ ചുരുങ്ങിയത് അന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് മുന്നണി നേതൃയോഗത്തിന്റെ അവലോകന യോഗത്തിലാണ് ഈ വാദം ഉയര്‍ന്നത്.

ഹൈബിയുടെ ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്താമെന്നും യുഡിഎഫ് വിലയിരുത്തുന്നു. പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നു മാത്രം ഹൈബി ഈഡനു പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവിടെ നിന്നുള്ള നേതാക്കള്‍ അവലോകന യോഗത്തില്‍ അവകാശപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടപ്പെട്ട തൃപ്പൂണിത്തുറയില്‍ ഹൈബിക്കു മൂവായിരം വോട്ടിന്റെ മേല്‍ക്കൈ ഉണ്ടാവുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.കൊച്ചിയില്‍ യുഡിഎഫിന് ഇരുപതിനായിരം മുതല്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷം നേടാനാവുമെന്ന് നേതാക്കള്‍ പറയുന്നു. ഹൈബി സിറ്റിങ് എംഎല്‍എയായ എറണാകുളത്ത് പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടാനാവുമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക