Image

വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 26 April, 2019
 വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വാരാണസി: വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റോഡ്‌ ഷോക്ക്‌ ശേഷമാണ്‌ മോദി പത്രികാ സമര്‍പ്പണത്തിനെത്തിയത്‌.

ബി.ജെ.പി നേതാക്കളായ സുഷമ സ്വരാജ്‌, യോഗി ആദിത്യനാഥ്‌, അമിത്‌ ഷാ, രാജ്‌നാഥ്‌ സിംഗ്‌, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ പ്രകാശ്‌ സിംഗ്‌ ബാദല്‍, ശിവ സേന മേധാവി ഉദ്ധവ്‌ താകറെ, ലോക്‌ ജനശക്തി പാര്‍ട്ടി നേതാവ്‌ രാം വിലാസ്‌ പസ്വാന്‍, അനുപ്രിയ പട്ടേല്‍ എന്നിവര്‍ പത്രിക സമര്‍പ്പണത്തിന്‌ മോദിയെ അനുഗമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക