Image

മോദിയുടെ ആസ്‌തികളില്‍ അഞ്ച്‌ വഷം കൊണ്ട്‌ 52 ശതമാനത്തിന്റെ വര്‍ദ്ധനവ്‌

Published on 26 April, 2019
മോദിയുടെ ആസ്‌തികളില്‍ അഞ്ച്‌ വഷം കൊണ്ട്‌ 52 ശതമാനത്തിന്റെ വര്‍ദ്ധനവ്‌

ന്യൂഡല്‍ഹി: വാരണാസിയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ആസ്‌തികളില്‍ അഞ്ച്‌ വഷം കൊണ്ട്‌ 52 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്നാണ്‌ സത്യവാങ്‌മൂലത്തിലെ കണക്കുകള്‍ പറയുന്നത്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 1.27 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇദ്ദേഹത്തിന്റെ സമ്‌ബാദ്യങ്ങളില്‍ ഏറ്റവും വലുത്‌.

ആകെ ആസ്‌തി 2.51 കോടി രൂപയുടേതാണ്‌. ഇതില്‍ ജംഗമസ്വത്ത്‌ 1.41 കോടിയുടേതാണ്‌. മറ്റ്‌ സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്‌. മോദിയുടെ ജംഗമ സ്വത്തുക്കള്‍ 2014 ല്‍ നിന്ന്‌ 2019 ലേക്ക്‌ എത്തിയപ്പോള്‍ 114.15 ശതമാനമാണ്‌ വര്‍ദ്ധിച്ചത്‌. 2014 ല്‍ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ്‌ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക