Image

കോണ്‍ഗ്രസിന്‌ 50ല്‍ കൂടുതല്‍ സീറ്റ്‌ കിട്ടില്ലെന്ന്‌ മോദി

Published on 27 April, 2019
കോണ്‍ഗ്രസിന്‌ 50ല്‍ കൂടുതല്‍ സീറ്റ്‌ കിട്ടില്ലെന്ന്‌ മോദി


മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ 50ല്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെയ്‌ക്കൊപ്പം മുംബൈയില്‍ നടത്തിയ തിരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ മോദിയുടെ അവകാശവാദം. സര്‍വേ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം സാധൂകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

''നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുത്‌, അധികാരത്തില്‍ വരാന്‍ പോകുന്ന പാര്‍ട്ടിയുടെ ശക്തി കൂട്ടാന്‍ നിങ്ങളുടെ വോട്ട്‌ നല്‍കുക, ബിജെപിയുടെ 2014ലെ സീറ്റ്‌ നിലയില്‍ നിന്നും വര്‍ധനയുണ്ടാകുമോയെന്ന്‌ മാത്രമാണ്‌ ഇപ്പോഴത്തെ ചോദ്യം''. അദ്ദേഹം പറഞ്ഞു.

ഭരണത്തിലിരിക്കുമ്‌ബോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി പൊലീസ്‌ സേനയെ അവഗണിച്ചെന്നും അവരുടെ താളത്തിനൊത്ത്‌ തുള്ളുന്നവരായി ഉദ്യോഗസ്ഥരെ മാറ്റിയെന്നും മോദി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക