Image

ഇന്‍ഡിഗോ എയര്‍വേയ്‌സ്‌ താത്‌കാലികമായി സര്‍വീസ്‌ നിര്‍ത്തിവെക്കുന്നു

Published on 27 April, 2019
ഇന്‍ഡിഗോ എയര്‍വേയ്‌സ്‌ താത്‌കാലികമായി സര്‍വീസ്‌ നിര്‍ത്തിവെക്കുന്നു

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്‌ താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കാന്‍ ഇന്‍ഡിഗോ എയര്‍വേയ്‌സ്‌ തീരുമാനിച്ചു. മെയ്‌ രണ്ട്‌ മുതല്‍ മൂന്ന്‌ മാസത്തേക്ക്‌ സര്‍വീസ്‌ ഉണ്ടാവില്ലെന്നാണ്‌ ഔദ്യോഗിക സ്ഥിരീകരണം. ജറ്റ്‌ എയര്‍വേയ്‌സ്‌ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതിന്‌ പിന്നാലെ ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തുന്നത്‌ പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്‌.

കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ്‌ നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക