Image

രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായി;വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

Published on 29 April, 2019
രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായി;വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ വിവിധ സാക്ഷരതാ പദ്ധതികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേര്‍ സാക്ഷരരായതായും അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേര്‍ അക്ഷരവെളിച്ചം നേടിയെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. അട്ടപ്പാടിയില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ - തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടില്‍ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി.

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേര്‍ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 3568 പേരും രണ്ടാംഘട്ട പ്രവര്‍ത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 3115 പേരും സാക്ഷരത നേടിയതായും മന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക