Image

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നു; ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി

Published on 29 April, 2019
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നു; ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്ബര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്. ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു.

കള്ളവോട്ട് തടയുന്നതില്‍ പോളിങ്ങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ട് ചെയ്തെന്ന വാര്‍ത്തകളെ കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു. കണ്ണൂരില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്നുള്ള റിപ്പോര്‍ട്ടും ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക