Image

കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി

Published on 04 May, 2019
കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി

പാലാ: മണ്ഡലം രൂപീകരിക്കപ്പെട്ടിതിന് ശേഷം ഇന്നേവരെ കെ എം മണീയല്ലാത്ത മറ്റൊരു നേതാവിനെ പാലായിലെ ജനങ്ങല്‍ നിയമസഭയിലേക്ക് അയച്ചിട്ടില്ല. അതേ കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന ആകാംക്ഷയാണ് ഏവരിലുമുള്ളത്.


കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ ആര് പാലായില്‍ മത്സിച്ചാലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. മറുവശത്ത് മാണിയില്ലാത്ത പാല യുഡിഎഫിനെ കൈവിടുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. അതേസമയം അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയുമായി പാല പിടിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് എന്‍ഡിഎ കളമൊരുക്കുന്നത്.പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ജോര്‍ജ്ജിനെ പാല ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന.യുവജനപക്ഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റായ ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നതില്‍ ബിജെപി കേരളഘടകത്തിനും എതിര്‍പ്പില്ല. ഷോണ്‍ ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ഡിഎ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.മാണിയുടെ അഭാവത്തില്‍ ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേസമയം മാണിയുടെ മണ്ഡലമായ പാല നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കാനാണ് മാണി ഗ്രൂപ്പിന്‍റെ തീരുമാനം. ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയുടെ പേരിനാണ് കേരള കോണ്‍ഗ്രസില്‍ ആദ്യ പരിഗണന.ഇടതുമുന്നണി ഇത്തവണയും എന്‍സിപിയിലെ മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക