Image

ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്ക്‌ വിലക്ക്‌: 600 വിദേശികളെ പുറത്താക്കി

Published on 06 May, 2019
ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്ക്‌ വിലക്ക്‌: 600 വിദേശികളെ പുറത്താക്കി

ശ്രീലങ്കയില്‍ മുസ്ലിം മതപണ്ഡിതരെ നാടു കടത്തി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്കു പിന്നാലെയാണ്‌ സര്‍ക്കാരിന്റെ ഈ നടപടി. 200 ഇസ്ലാമിക പുരോഹിതന്മാരുള്‍പ്പെടെ 600 വിദേശപൗരന്മാരെയാണ്‌ ശ്രീലങ്ക നാടുകടത്തിയത്‌.

സ്‌ഫോടനത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന കണ്ടെത്തലുകള്‍ക്ക്‌ പിന്നാലെയാണ്‌ സര്‍ക്കാരിന്റെ നടപടി. എന്നാല്‍ വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്‌ തുടര്‍ന്നിനാലാണ്‌ നടപടിയെടുത്തതെന്ന്‌ ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.

ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ്‌ പുറത്താക്കിയതെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയില്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക