Image

പാലാരിവട്ടം മേല്‍പ്പാലം: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്ന് വിദഗ്ധ സംഘം

Published on 06 May, 2019
പാലാരിവട്ടം മേല്‍പ്പാലം: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്ന് വിദഗ്ധ സംഘം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പാലിക്കേണ്ട ഗുണനിലവാരത്തിലും രൂപകല്‍പനയിലും പാളിച്ചകള്‍ സംഭവിച്ചുവെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധര്‍. ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും തകരാറുണ്ടെന്നും കണ്ടെത്തി. അറ്റകുറ്റപ്പണി നടക്കുമ്ബോള്‍ പാലം അടച്ചിടേണ്ടി വരും. പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്നും സംഘം അറിയിച്ചു.


തുറന്നുകൊടുത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാകുതിനു മുമ്ബ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരക്കേറിയ പാലാരിവട്ടം മേല്‍പ്പാലം കഴിഞ്ഞദിവസം അടച്ചത്. പാലത്തിന്റെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് ചെന്നൈ ഐഐടിയില്‍നിന്നുള്ള സംഘത്തെ ചുമതലപ്പെടുത്തിയത്.

ഐ ഐ ടിയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ലാബിലെ പ്രൊഫസര്‍ അളകസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തില്‍ പരിശോധനകള്‍ നടത്തിയത്. ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും തകരാറുണ്ടെന്ന് പ്രൊഫ. അളകസുന്ദരം പറഞ്ഞു. നിര്‍മ്മാണ-ഗുണനിലവാരത്തിലും രൂപകല്‍പനയിലും തകരാറുകള്‍ സംഭവിച്ചു. കാര്‍ബ ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാവും ഇനി ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേല്‍പ്പാലം അടച്ചിടുന്നതോടെ ഇടപ്പള്ളി-കുണ്ടൂര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്കിനുള്ള സാധ്യതയേറി. കുണ്ടൂരിലെയും വൈറ്റിലയിലെയും മേല്‍പ്പാല നിര്‍മ്മാണം മൂലം ഇപ്പോള്‍തന്നെ ഗതാഗതക്കുരുക്ക് ഇവിടെ സാധാരണമാണ്. കഴിഞ്ഞദിവസം മേല്‍പ്പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക