ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ; ഈ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Published on 11 May, 2019
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. വലിയ തിരമാലകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും ശ്രദ്ധിക്കണമെന്നും പ്രവചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല