Image

തിയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ്‌ നിന്നില്ല; ബംഗളൂരുവില്‍ യുവാവിന്‌ മര്‍ദ്ദനം

Published on 12 May, 2019
തിയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ്‌ നിന്നില്ല; ബംഗളൂരുവില്‍ യുവാവിന്‌ മര്‍ദ്ദനം

ബംഗളൂരു: ദേശീയ ഗാനം ചൊല്ലുമ്പോള്‍ തിയറ്ററില്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ വിസ്സമ്മതിച്ചതിന്‌ 29കാരനായ യുവാവിനെ ബംഗളൂരു പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആസ്‌ത്രേലിയന്‍ സ്വദേശിയും ബംഗളൂരുവിലെ സൗണ്ട്‌ എഞ്ചിനീയറുമായ ജിതിനാണ്‌ അറസ്റ്റിലായതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. അവഞ്ചേഴ്‌സ്‌ എന്‍ഡ്‌ഗെയിം എന്ന സിനിമ കാണുന്നതിനിടെ ഐനോക്‌സ്‌ തിയറ്ററിലാണ്‌ സംഭവം.

ദേശീയ ഗാനം ചൊല്ലുന്നതിനിടെ താന്‍ എഴുന്നേറ്റ്‌ നിന്നില്ലെന്നും ഇതേ തുടര്‍ന്ന്‌ ചിലര്‍ തന്നെ മര്‍ദ്ദിച്ചെന്നും താന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ തന്നെ മര്‍ദ്ദനം തുടരുകയും പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്‌തതായും ജിതിന്‍ പറയുന്നു.

സഞ്‌ജയ്‌ നഗറിലെ താമസക്കാരനായ ജിതിന്‍ സിനിമ ഷൂട്ടിംഗിന്റെ ഭാഗമായി ആസ്‌ത്രേലിയയിലേക്ക്‌ പോയിരിക്കുകയാണ്‌ ഇപ്പോള്‍. ഐനോക്‌സ്‌ തിയറ്ററില്‍ ദേശീയ ഗാനം ചൊല്ലുന്നതിനിടെ തനിക്ക്‌ നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി ജിതിന്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ പൊലീസിന്റെ വിശദീകരണമനുസരിച്ച്‌ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ്‌ നില്‍ക്കാത്തതിനെ തുടര്‍ന്ന്‌ തിയറ്ററില്‍ ജിതിനും അടുത്ത സീറ്റിലുള്ള സുരേഷ്‌ എന്നയാളും തമ്മില്‍ വാക്‌ തര്‍ക്കമുണ്ടായതായും ഇവരുടെ തര്‍ക്കം ശല്യമായപ്പോള്‍ ബാക്കിയുള്ളവര്‍ തിയറ്ററില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരേഷിനെതിരെ ജിതിന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌.

പ്രിവന്‍ഷന്‍ ഓഫ്‌ ഇന്‍സള്‍ട്ട്‌ ടു നാഷ്‌ണല്‍ ഹോണേഴ്‌സ്‌ ആക്ര്‌ പ്രകാരം കേസെടുത്ത ജിതിനെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനെ തുടര്‍ന്നാണ്‌ ജിതിന്‍ ഓണ്‍ലൈന്‍ ചര്‍ച്ചാ വേദിയില്‍ ഇക്കാര്യം പങ്കുവെച്ചത്‌





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക