കോട്ടയം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് ഒന്‍പതു ജില്ലാ പ്രസിഡന്റുമാര്‍ ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസിനെ കണ്ടു. പാര്‍ട്ടി ചെയര്മാന് സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നാണ് ഇവരുടെ ആവശ്യം. സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിര്‍ദേശിച്ചു.
അതേസമയം, ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.എഫ് തോമസ് പ്രശ്നം വഷളാക്കരുതെന്നും അറിയിച്ചു. നേരത്തേ, ജോസ് കെ. മാണിയുമായും ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ചെയര്മാന് സ്ഥാനത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.