Image

വോട്ടിംഗ്‌ യന്ത്രവുമായി നടന്നു നീങ്ങുന്ന പോളിംഗ്‌ ബൂത്തിലെ സുന്ദരിയെ സോഷ്യല്‍ മീഡിയ കണ്ടെത്തി

Published on 13 May, 2019
 വോട്ടിംഗ്‌ യന്ത്രവുമായി നടന്നു നീങ്ങുന്ന പോളിംഗ്‌ ബൂത്തിലെ സുന്ദരിയെ സോഷ്യല്‍ മീഡിയ കണ്ടെത്തി
ദില്ലി: ഏഴ്‌ ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ആറ്‌ ഘട്ടങ്ങളാണ്‌ ഞായറാഴ്‌ചയോടെ പൂര്‍ത്തിയായത്‌.

ബംഗാളിലെ  അനിഷ്‌ഠ സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാന പരമായിരുന്നു ആറാംഘട്ട വോട്ടെുപ്പ്‌. അക്രമസംഭവങ്ങള്‍ക്കിടയിലും ബംഗാളില്‍ കനത്ത പോളിംഗ്‌ രേഖപ്പെടുത്തിയപ്പോള്‍ ഉത്തര്‍പ്രദേശിലും ദില്ലിയിലും പോളിംഗ്‌ മന്ദഗതിയിലായിരുന്നു.

പോളിംഗ്‌ ശതമാനവും സ്ഥാനാര്‍ത്ഥികളുടെ പ്രതികരണവുമാക്കെ വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയ പക്ഷെ ഒരു പോളിംഗ്‌ ഓഫീസറുടെ പിന്നാലെയായിരുന്നു.

വോട്ടിംഗ്‌ യന്ത്രവുമായി പോളിംഗ്‌ ബൂത്തിലേക്ക്‌ നടന്നു നീങ്ങുന്ന സുന്ദരി പോളിംഗ്‌ ഓഫീസര്‍ ആരാണെന്ന ചോദ്യത്തിന്‌ ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്‌.

മഞ്ഞ സാരിയുടുത്ത്‌, കൂളിംഗ്‌ ഗ്ലാസ്സും ധരിച്ച്‌ കൈയ്യില്‍ വോട്ടിംഗ്‌ യന്ത്രവുമായി നടന്നുവരുന്ന പോളിംഗ്‌ ഉദ്യോഗസ്ഥയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന്‌ ഇതാരാണെന്ന്‌ അറിയാനുള്ള ചര്‍ച്ചകളായി സോഷ്യല്‍ മീഡിയയില്‍ നിറയെ.
പോളിംഗ്‌ ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തന്നെയാണോ അതോ വല്ല സിനിമാ രംഗമാണോ എന്നു പോലും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
മഞ്ഞസാരിയുടുത്ത്‌ സിനിമാ സ്‌റ്റൈലില്‍ നടന്നു നീങ്ങുന്ന പോളിംഗ്‌ ഉദ്യോഗസ്ഥയെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ ചെന്നു നിന്നത്‌ ഉത്തര്‍ പ്രദേശിലാണ്‌. സംസ്ഥാനത്തെ പൊതുമരാമത്ത്‌ വകുപ്പ്‌ ജീവനക്കാരിയാണ്‌ സോഷ്യല്‍ മീഡിയയില്‍ താരമായ ഈ ഉദ്യോഗസ്ഥ. പേര്‌ റീന ദ്വിവേദി.

ഉത്തര്‍പ്രദേശിലെ ദേവര സ്വദേശിനിയാണ്‌ റീന ദ്വിവേദി. തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി വോട്ടിംഗ്‌ യന്ത്രവുമായി റീന എത്തുന്ന ചിത്രമാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായത്‌.
ചിത്ര വൈറലായതോടെ നിരവധി നിരവധി ആരാധകരെയാണ്‌ ഒറ്റ ദിവസത്തിനുള്ളില്‍ റീനയ്‌ക്ക്‌ ലഭിച്ചത്‌. പോളിംഗ്‌ ബൂത്തിലേക്കെത്തുന്ന ചിത്രങ്ങള്‍ മാത്രമല്ല. തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കിടെ പകര്‍ത്തിയ റീനയുടെ ചിത്രങ്ങളും വൈറലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക