Image

മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച പ്രിയങ്ക ശര്‍മ്മ ജയില്‍ അധികൃതര്‍ക്കെതിരെ

Published on 15 May, 2019
മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച പ്രിയങ്ക ശര്‍മ്മ ജയില്‍ അധികൃതര്‍ക്കെതിരെ


ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച ബിജെപി നേതാവ്‌ പ്രിയങ്ക ശര്‍മ്മ ആരോപണവുമായി രംഗത്ത്‌. ഇന്ന്‌ ജാമ്യം ലഭിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ പ്രിയങ്ക ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്‌.

'ജയിലില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു. ജയില്‍ അധികൃതര്‍ തന്നെ തള്ളിയിട്ടു. മര്യാദയില്ലാതെയാണ്‌ അവര്‍ തന്നോട്‌ പെരുമാറിയത്‌. ജയിലിലെ താന്‍ നേരിട്ട സാഹചര്യം മോശമായിരുന്നു' പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. സഹോദരനൊപ്പം എത്തിയാണ്‌ പ്രിയങ്ക വാര്‍ത്താ സമ്മേളനം നടത്തിയത്‌.

ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയുടെ ഉടലും മമത ബാനര്‍ജിയുടെ തലയും കൂട്ടിച്ചേര്‍ത്ത ചിത്രമാണ്‌ പ്രിയങ്ക ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചത്‌. ഇതേത്തുടര്‍ന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ പ്രിയങ്ക ശര്‍മ്മയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. സുപ്രീംകോടതിയാണ്‌ ഉപാധികളോടെ പ്രിയങ്ക ശര്‍മ്മയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക