Image

പുഞ്ഞാര്‍ വോട്ടുകളില്‍ കെ സുരേന്ദ്രന്‍റെ പ്രതീക്ഷ: പിസി ബിജെപിയിലേക്ക് പോയത് ഗുണകരമായെന്ന് യുഡിഎഫ്

Published on 17 May, 2019
പുഞ്ഞാര്‍ വോട്ടുകളില്‍ കെ സുരേന്ദ്രന്‍റെ പ്രതീക്ഷ: പിസി ബിജെപിയിലേക്ക് പോയത് ഗുണകരമായെന്ന് യുഡിഎഫ്

പൂഞ്ഞാര്‍: വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയുള്ള കണക്ക് കൂട്ടലുകളില്‍ തിരുവനന്തപുരത്തേക്കാള്‍ വിജയമുറപ്പിക്കാവുന്ന മണ്ഡലം പത്തനംതിട്ടയാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം വോട്ടുമറിച്ചുവെന്ന ആശങ്ക ബിജെപിയില്‍ പ്രകടമാണ്.


എന്നാല്‍ പത്തനതിട്ടയില്‍ എല്ലാ ഘടകങ്ങളും ഇത്തവണ ബിജെപിക്ക് അനുകൂലമായി വന്നുവെന്നാണ് പാര്‍ട്ടിയിടെ നിരീക്ഷണം. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണവും ന്യൂനപക്ഷ വോട്ടുകള്‍ ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അനുകൂലഘടകമായെന്ന് ബിജെപി വിലിയിരിത്തുന്നു. അവസാനഘട്ടതില്‍ പിസി ജോര്‍ജ്ജില്‍ നിന്ന് ലഭിച്ച പിന്തുണയും ഏറെ നിര്‍ണ്ണായകമാവുമെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.പത്തനംതിട്ടയില്‍ നേരത്തെ സ്വതന്തനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന പിസി ജോര്‍ജ്ജ് അവസാന ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് പിന്തുണപ്രഖ്യാപിക്കുകയായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഒരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ പിസി ജോര്‍ജ്ജിന്‍റെ പിന്തുണ ബിജെപി വലിയ നേട്ടമായി.പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ നിന്ന് കെ സുരേന്ദ്രന് കാര്യമായ പിന്തുണയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധത്തില്‍ അനുയായികളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരിലാണ് ബിജെപിയുടെ പ്രതീക്ഷ.ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന കെ സുരേന്ദ്രന്‍റെ പ്രചാരണം നയിക്കാന്‍ ശബരിമല പ്രശ്നത്തില്‍ ആദ്യം ഇറങ്ങിയ പിസി ജോര്‍ജ്ജും എത്തിയത് മണ്ഡലത്തിലെ ബിജെപി ക്യാംപില്‍ ആവേശം വിതറിയിരുന്നു. പിസി ജോര്‍ജ്ജിന്‍റെ പിന്തുണയിലൂടെ പാര്‍ട്ടിക്ക് ഇതുവരെ ലഭിക്കാതിരുന്ന ഒരു വിഭാഗം വോട്ടുകള്‍ സുരേന്ദ്രന് ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.


 പിസി ജോര്‍ജ്ജ് ബിജെപിയോട് ചേര്‍ന്നത് ഫളത്തില്‍ തങ്ങള്‍ക്ക് ഗുണമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇതുമൂലം ബിജെപിയോട് എതിര്‍പ്പുള്ള വിഭാഗങ്ങളുടെ വോട്ടുകള്‍ മൊത്തമായി യുഡിഎഫിന് ലഭിച്ചുവെന്ന് മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റ് കണ്‍വീനര്‍ മജു പുളിക്കല്‍ അവകാശപ്പെടുന്നു.12000 ല്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം പൂഞ്ഞാറില്‍ നിന്ന് ആന്‍റോ ആന്‍റണിക്ക് ലഭിക്കുമെന്നും പിസി ജോര്‍ജ്ജിന് ലഭിച്ച വോട്ടുകളില്‍ 5000 ത്തില്‍ താഴെ വോട്ടുകള്‍ മാത്രമെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.5 ശതമാനം വോട്ടുപോലും പിസി ജോര്‍ജ്ജിന് എന്‍ഡിഎയ്ക്കായി നേടിക്കൊടുക്കാന്‍ കഴിയില്ലെന്നാണ് എല്‍ഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറി പി ഷാനവാസും അഭിപ്രായപ്പെടുന്നത്. പുഞ്ഞാറില്‍ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് 5000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക