ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മോദി ബയോപിക്കും തിയ്യേറ്ററുകളില്‍. രാജ്യമൊട്ടാകെയുളള
തിയ്യേറ്ററുകളില്‍ സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍
മോദി വിജയിച്ചതിനു പിന്നാലെ ബയോപിക്ക് ചിത്രത്തിന് കൂടുതല്‍ വാര്‍ത്താ
പ്രാധാന്യവും ലഭിച്ചിരുന്നു.
രാജ്യത്ത് മോദി തരംഗം ഒന്നാകെ അലയടിക്കുമ്പോളാണ്
സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
മോദിയുടെ
ജീവിതം ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ വിവേക് ഒബ്റോയി ആണ് കേന്ദ്ര
കഥാപാത്രമായി എത്തുന്നത്.
നരേന്ദ്ര മോദിയായുളള ബോളിവുഡ് താരത്തിന്റെ മേക്ക്
ഓവര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഏറെ നാളത്തെ
വിലക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് സിനിമ ഇന്ന് റിലീസ്
ചെയ്തിരിക്കുന്നത്.